Varoo, Daivame, Varoo
Language: Malayalam
Category: Ebook - General Fiction
Categories: Historical, Contemporary
Uploader:
Uploaded At: 2026-02-05 09:17:21
Release Date: 02-Jun-2024, Pages: 148, Publisher: Mathrubhumi Books
Description
കാണെക്കാണെ മുഖത്തിനു പകർച്ചയായി. മനയോല പുരട്ടി മഞ്ഞനിറമാക്കിയ കവിളുകളിൽ ചായില്യത്തിന്റെ ചുവപ്പുവരകൾ തെളിഞ്ഞു. കണ്ണുകൾക്കു മഷിയിട്ടു. ചമയങ്ങളൊന്നും അണിയാനില്ല. ചെക്കിപ്പൂവളയമില്ല. കൊരലാരമില്ല. കൈക്കൂടുകളില്ല. വെള്ളിനഖങ്ങളില്ല. മുടിയില്ല. ഏതു കോലം? ഒരുപക്ഷേ, പലവട്ടം ആടിയ കോലങ്ങളിലൊന്ന്. അല്ലെങ്കിൽ ഇന്നോളമാടാത്ത പുതിയ ഒരു കോലം... തോറ്റവും വരവിളിയും ചെണ്ടവാദ്യവും ഓട്ടുചിലമ്പിന്റെ കിലുക്കവും കത്തിയാളുന്ന മേലേരിയുടെ ചൂടും തങ്ങിനിൽക്കുന്ന പശ്ചാത്തലത്തിൽ പുതുമയോടെ പറയുന്ന ഒരു ജീവിതാഖ്യാനം. പുരാവൃത്തവും യാഥാർഥ്യങ്ങളും ഇതിൽ ഇഴചേരുന്നു. അവിടെ മനുഷ്യനോളം പഴക്കമുള്ള സ്നേഹവും പകയും വാത്സല്യവും പ്രതികാരവുമെല്ലാമുണ്ട്. ഒപ്പം, അനാദിയായ പ്രണയവും. സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ.
✍ Uploader Note: This EPUB has been embedded with RTI-Rachana font for an enhanced reading experience. However, you are free to change the fonts to your preference if needed. Happy reading ☘︎